അങ്കോളയിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണം; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ



ബംഗളുരു> അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അങ്കോളയിലുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാർ നടത്തുന്ന ഇടപെടലുകൾക്ക് അഭിനന്ദനം അറിയിക്കുന്നതായും കത്തിൽ പറയുന്നു. അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ പോലെയുള്ള സംവിധാനം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. അർജുൻ എവിടെയാണെന്ന് അറിയാതെ കുടുംബം വിഷമിക്കുകയാണ്. അദ്ദേഹത്തെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ വ്യക്തിപരമായ ഇടപെടലുണ്ടാകണമെന്ന് കർണാടക മുഖ്യമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com

Related News