പുരോ​ഗതി കാണാതെ രക്ഷാദൗത്യം അവസാനിപ്പിക്കരുത്: സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം > അർജുൻ ഉൾപ്പെടെ കാണാതായവർക്കായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തെത്തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യത്തിൽ നിർണായക പുരോ​ഗതിയുണ്ടാകുന്നതുവരെ  തിരച്ചിൽ തുടരണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. തിരച്ചിലിൽ സാധ്യമായ എല്ലാ  ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാ ദൗത്യത്തിൽ  പങ്കെടുത്ത എല്ലാവരുടെയും അധ്വാനത്തെ അദ്ദേഹം കത്തിൽ പ്രശംസിച്ചു. Read on deshabhimani.com

Related News