അസം സ്വദേശിനിയെ നാട്ടിലെത്തിച്ചു; മാതാപിതാക്കൾക്കൊപ്പം പോകുന്നില്ലെന്ന് കുട്ടി



തിരുവനന്തപുരം > മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ അസം സ്വദേശിനിയായ പതിമൂന്നുകാരി സിഡബ്ല്യുസി സംരക്ഷണത്തിൽ തുടരും. സിഡബ്ല്യുസിയിൽ നിന്ന് പഠിക്കണമെന്ന് കുട്ടി താത്പര്യം പ്രകടിപ്പിച്ചതായി ജില്ലാ ചെയർപേഴ്സൺ ഷാനിബ ബീ​ഗം അറിയിച്ചു. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയെന്നും സിഡബ്ല്യുസി ചെയർപേഴ്സൺ പറഞ്ഞു. കുടുംബത്തിനൊപ്പം പോകാൻ കുട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് സിഡബ്ല്യുസിയിൽ തുടരുന്നത്. കുട്ടിക്ക് പത്ത് ദിവസം കൗൺസിലിങ് നൽകും. മാതാപിതാക്കൾക്കും കൗൺസിലിങ് ഏർപ്പെടുത്തും.  കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ പെൺകുട്ടി വീടുവിട്ടിറങ്ങിയത്‌. ചെന്നൈ ഭാഗത്തേക്ക്‌ പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ വിശാഖപട്ടണത്തുനിന്ന് മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്‌. സിഡബ്ല്യുസിക്ക്‌ കീഴിലുള്ള വിജയവാഡയിലെ ഒബ്‌സർവേഷൻ ഹോമിലായിരുന്ന കുട്ടിയെ ശനി പകൽ 11.30നാണ് പൊലീസ്‌ സംഘത്തിന്‌ വിട്ടുനൽകിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്.   Read on deshabhimani.com

Related News