സുരേഷ് കുമാര്‍ വിയുടെ ബാലസാഹിത്യ നോവല്‍ പ്രകാശനം ചെയ്തു



തിരുവനന്തപുരം > സുരേഷ് കുമാര്‍ വിയുടെ ബാലസാഹിത്യ നോവല്‍ സുബേദാര്‍ ചന്ദ്രനാഥ് റോയ് പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ജി ആര്‍ ഇന്ദുഗോപനില്‍ നിന്ന് എസ് എന്‍ ദക്ഷിണ പുസ്തകം ഏറ്റുവാങ്ങി. ഇടപ്പോണ്‍ അജികുമാര്‍ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ വി ആര്‍ സുധീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഞ്ജു സാം പുസ്തകം പരിചയപ്പെടുത്തി. ജോര്‍ജ്ജ് ജോസഫ് കെ, വിനു എബ്രഹാം, ശ്രീകണ്ഠന്‍ കരിക്കകം, ജേക്കബ് എബ്രഹാം, വി എസ് അജിത്, സുഭാഷ് ബാബു ജി, സതീജ വി ആര്‍, മഹേഷ് മാണിക്യം, ദത്തു ദത്താത്രേയ എന്നിവര്‍ ആശംസകളറിയിച്ചു. മികച്ച വായനക്കാരായ പത്തു കുട്ടികള്‍ പുസ്തകാനുഭവങ്ങള്‍ പങ്കുവച്ചു. സുരേഷ് കുമാര്‍ വി മറുപടി പ്രസംഗം നടത്തി. Read on deshabhimani.com

Related News