1.67 കോടി രൂപ വിലയുള്ള വിദേശ നിർമിത സിഗരറ്റ് പിടികൂടി



മലപ്പുറം > മലപ്പുറം കാക്കഞ്ചേരിയിലെ വെയർഹൗസിൽ നിന്ന് 1.67 കോടി രൂപ വിലയുള്ള വിദേശ നിർമിത സിഗരറ്റ് പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വിദേശ നിർമ്മിത സിഗററ്റുകൾ അടങ്ങിയ 33 പെട്ടികൾ പിടികൂടിയത്. മാർക്കറ്റിൽ 1,67,44,000 രൂപ വിലവരുന്ന കൊറിയൻ നിർമിത ഇഎസ്എസ്ഇ ലൈറ്റ്സ്, ഇഎസ്എസ്ഇ സ്പെഷ്യൽ ​ഗോൾഡ് ( ESSE Lights, ESSE Special Gold) എന്നീ ബ്രാൻഡുകളിലുള്ള 12,88,000 സിഗററ്റുകളാണ് പിടികൂടിയത്. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന നിയമം അനുശാസിക്കുന്ന മുന്നറിയിപ്പുകൾ രേഖപ്പെടുത്താത്ത ഈ സിഗററ്റ് പായ്ക്കറ്റുകൾ ഡൽഹി, ഗുജറാത്ത്, കൽക്കത്ത എന്നിവിടങ്ങളിൽ നിന്നും അയച്ചവയാണെന്നും, ഇന്ത്യയിലെ  വിവിധ തുറമുഖങ്ങളിലൂടെ കള്ളക്കടത്ത് നടത്തി കൊണ്ടുവന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി രണ്ടു പേരെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു. തുടരന്വേഷണം പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News