റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചു; പൂന്തുറ സ്വദേശി കസ്റ്റഡിയിൽ



തിരുവനന്തപുരം> അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിന്റെ വ്യാജപതിപ്പ് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാൻ കസ്റ്റഡിയിൽ. എറണാകുളം സെൻട്രൽ പൊലീസിന്റേതാണ് നടപടി. മറൈൻ ഡ്രൈവിൽ നടന്ന ഗുണാകേവ് എക്സിബിഷൻ സെന്ററിലെ പുസ്തക സ്റ്റാളിലാണ് 'റാം c/o ആനന്ദി' എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകൾ പകർപ്പവകാശ നിയമത്തിന് വിരുദ്ധമായി വിൽക്കുന്നതായി കണ്ടെത്തിയത്. ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുക്കുന്നത്. ഡി സി ബുക്സിനാണ് പുസ്‌തകത്തിൻ്റെ പ്രസിദ്ധീകരണ പകർപ്പവകാശം.  Read on deshabhimani.com

Related News