കൊച്ചിയിൽ കോളേജ് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം



കൊച്ചി > കൊച്ചിയിൽ കോളേജ് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. എറണാകുളം ലോ കോളേജ് വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. ലോ കോളേജിലെ ഒരു വിദ്യാർഥിനിയോട് ബസ് ജീവനക്കാർ മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു സംഘർഷം. ഇത് ചോദ്യം ചെയ്ത വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറ്റിയെന്നും ആരോപണമുണ്ട്. ഇന്ന് വൈകിട്ട് ഏഴോടെ കൊച്ചി ന​ഗരമധ്യത്തിലാണ് കോളേജ് വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. വിദ്യാർഥിനിയോട് ബസ് ജീവനക്കാർ മോശമായി പെരുമാറിയ സംഭവം ബസ് തടഞ്ഞു നിർത്തി കോളേജിലെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. സംഘർഷത്തെ തുടർന്ന് അര മണിക്കൂറോളം പ്രദേശത്ത്  ഗതാഗതം തടസപ്പെട്ടു. Read on deshabhimani.com

Related News