കോളേജ് വിദ്യാർഥികളുമായി ഏറ്റുമുട്ടിയ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസ്
കൊച്ചി > കൊച്ചിയിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. ഗോഡ്‍സൺ എന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്നലെ വൈവൈകിട്ട് ഏഴോടെ കൊച്ചി നഗരമധ്യത്തിലാണ് കോളേജ് വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. ലോ കോളേജിലെ ഒരു വിദ്യാർഥിനിയോട് ബസ് ജീവനക്കാർ മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു സംഘർഷം. ഇത് ചോദ്യം ചെയ്ത വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറ്റിയെന്നും ആരോപണമുണ്ട്. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. സംഘർഷത്തെ തുടർന്ന് അര മണിക്കൂറോളം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ബസ് കാലിൽ കയറി വിദ്യാർഥിനിക്ക് പരിക്കേറ്റെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ആർടിഎനിയമ പ്രകാരം പൊലീസ് കേസെടുത്തത്. Read on deshabhimani.com