കേരളത്തിന്റെ യശസുയർത്തിയ എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ: മുഖ്യമന്ത്രി



 തിരുവനന്തപുരം > ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മലയാള സിനിമാ പ്രവർത്തകരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയിലുണ്ടാവുന്ന സർഗാത്മക വളർച്ചയുടെയും മാറ്റങ്ങളുടെയും പ്രതിഫലനങ്ങളാണ് ഈ പുരസ്‌കാരങ്ങളെന്ന്‌ അഭിനന്ദന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ വീണ്ടും മലയാളിത്തിളക്കം. വിവിധ വിഭാഗങ്ങളിലായി കേരളീയരും അവരുടെ ചലച്ചിത്രങ്ങളും 9 അവാർഡുകളാണ് നേടിയിരിക്കുന്നത്. എല്ലാ പുരസ്‌കാര ജേതാക്കളെയും അഭിനന്ദിക്കുന്നു. മികച്ച ചിത്രം - ആട്ടം മികച്ച എഡിറ്റിങ്ങ് - മഹേഷ് ഭുവനേന്ദ് (ആട്ടം) മികച്ച സ്ക്രീൻപ്ലേ - ആനന്ദ് ഏകർഷി (ആട്ടം) മികച്ച നടി - നിത്യ മേനൻ (തിരുച്ചിട്രമ്പലം) മികച്ച ബാലതാരം - ശ്രീപഥ് (മാളികപ്പുറം) മികച്ച ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക) മികച്ച പ്രാദേശിക ഭാഷാ ചിത്രം (മലയാളം)-  സൗദി വെള്ളക്ക പ്രത്യേക പരാമർശം - കാഥികൻ നോണ്‍ ഫീച്ചര്‍ ഫിലിം മികച്ച സംവിധായിക- മിറിയം ചാണ്ടി മേനാച്ചേരി (ഫ്രം ദ ഷാഡോ) തുടങ്ങിയ കേരളീയർക്കും മലയാള ചിത്രങ്ങൾക്കുമാണ് പുരസ്കാരങ്ങൾ ലഭ്യമായിരിക്കുന്നത്. മലയാള സിനിമയിലുണ്ടാവുന്ന സർഗാത്മക വളർച്ചയുടെയും മാറ്റങ്ങളുടെയും പ്രതിഫലനങ്ങളാണ് ഈ പുരസ്‌കാരങ്ങൾ. കേരളത്തിന്റെ യശ്ശസുയർത്തിയ എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. ഒപ്പം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ എല്ലാവരെയും അഭിനന്ദിക്കുന്നു. നാളെ ഇതിലും വലിയ നേട്ടങ്ങൾ തേടിവരട്ടെ എന്നാശംസിക്കുന്നു. Read on deshabhimani.com

Related News