എം ടിയെ കാണാൻ മുഖ്യമന്ത്രി കോഴിക്കോടെത്തി; രാവിലെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിക്കും



കോഴിക്കോട്> മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് വിടവാങ്ങിയതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. 'നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല. ഇത് കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. എംടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു'- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം ടിയുടെ മരണവിവരമറിഞ്ഞ് കോഴിക്കോട് ​ഗസ്റ്റ്ഹൗസിലെത്തിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ കൊട്ടാരം റോഡിലെ എം ടിയുടെ വസതിയായ സിതാരയിലെത്തി മുഖ്യമന്ത്രി അന്ത്യാഞ്ജലിയർപ്പിക്കും. Read on deshabhimani.com

Related News