സ്വർണക്കടത്തുകാരെ പറയുമ്പോൾ ചിലർക്ക് പൊള്ളുന്നു: മുഖ്യമന്ത്രി



കോഴിക്കോട്> സ്വർണക്കടത്തുകാരെയും ഹവാലക്കാരെയും പിടികൂടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് സിപിഐ എം ജില്ലാ കമ്മിറ്റി നിർമിച്ച എ കെ ജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇതിനൊന്നും എതിരായി പൊലീസ് ഒരു നടപടിയും എടുക്കേണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ കരുതുന്നുണ്ടോ?. തെറ്റായ നടപടികളിൽ ആവശ്യമായ നടപടികളുണ്ടാകും. കോഴിക്കോട് രാജ്യാന്തര വിമാനത്താവളം മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുക. അത് ആ ജില്ലയ്ക്ക് എതിരായ കാര്യമല്ല. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ വ്യക്തമാക്കേണ്ട അവസ്ഥ വന്നു. സംസ്ഥാനത്ത് പിടികൂടിയ സ്വർണത്തിൽ ഏറ്റവും കൂടുതൽ കരിപ്പൂരിലാണ് എന്നത് വസ്തുതയാണ്. ഇതിന്റെ കൂടെ തന്നെ ഹവാല പണം പിടിച്ചതിന്റെ കണക്കും പറഞ്ഞു. അതും കൂടുതൽ പിടിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാടിന്റെ പൊതുവായ അവബോധത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഹിന്ദു പത്രം എന്റെയൊരു അഭിമുഖം ഞാൻ ഡൽഹിയിൽ ഉള്ളപ്പോൾ എടുത്തിരുന്നു. ‍ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ കൊടുക്കുന്ന നിലവന്നു. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഓഫിസിൽ നിന്ന്  അവർക്ക് കത്തയച്ചു. വീഴ്ച പറ്റിയെന്നാണ് അവർ സമ്മതിരിച്ചിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. മതവിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News