സർക്കാർ ലക്ഷ്യമിടുന്നത് സർവതല സ്‌പർശിയായ വികസനം: മുഖ്യമന്ത്രി



കണ്ണൂർ> സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിൽ കടമ്പൂരിൽ നിർമിച്ച  ഭവന സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലൈഫ് പദ്ധതിയിൽ ഇത് വരെ 3.5 ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭിച്ചു. 14 ലക്ഷം കുടുംബങ്ങൾക്കാണ് സ്വന്തം വീട്ടിൽ അന്തിയുറങ്ങാനായത് . ഇതിലും അനാരോഗ്യകരമായ തർക്കകൾ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ സമൂഹം പൊതുവെ ഇത്തരം പ്രവൃത്തികളെ ആരോഗ്യമായാണ് ചിന്തിക്കുന്നത്. നാടിൻ്റെ എല്ലാ ഭാഗത്തു നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. വീട് ലഭിക്കുന്നവർക്ക് അർഹതയുണ്ടോ എന്ന് മാത്രമാണ് പരിഗണിക്കുന്നത്. അവരുടെ ജാതി, മതം, രാഷട്രീയം എന്നിവ നോക്കിയല്ല അർഹത തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News