മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സഹായപ്രവാഹം



കൊച്ചി വയനാട്‌ ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സഹായപ്രവാഹം. തൃക്കാക്കര സഹകരണ ആശുപത്രിയും പള്ളുരുത്തി സഹകരണ ബാങ്കും 10 ലക്ഷം രൂപവീതം കൈമാറി.   യുട്യൂബർമാരായ ജിസ്മയും വിമലും രണ്ടുലക്ഷം രൂപ നൽകി. കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഒരുലക്ഷം രൂപയും വട്ടപ്പറമ്പ് വെളിയത്തുവീട്ടിൽ രഞ്ജിത് രാജൻ ഒരുലക്ഷം രൂപയും കൈമാറി. മന്ത്രി പി രാജീവ് തുക ഏറ്റുവാങ്ങി. കലക്ടർ എൻ എസ് കെ ഉമേഷ് സന്നിഹിതനായി.   സിപിഐ എം ജില്ലാ കമ്മിറ്റി 
ഒരുലക്ഷം നൽകി കൊച്ചി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഒരുലക്ഷം രൂപ നൽകി. ഉരുൾപ്പൊട്ടലിൽ  ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ആദ്യഘട്ടമായി ദുരിതാശ്വാസനിധി അക്കൗണ്ടിലേക്കു തുക കൈമാറിയതായി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.   Read on deshabhimani.com

Related News