ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം നൽകി മഹിളാ അസോസിയേഷൻ
തിരുവനന്തപുരം> വയനാടിന്റെ പുനർനിർമാണത്തിനായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 35 ലക്ഷം രൂപ കൈമാറി. സംസ്ഥാനത്തെ കേന്ദ്രകമ്മിറ്റിയംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റിയംഗങ്ങൾ വരെയുള്ളവരിൽ നിന്ന് സമാഹരിച്ചതാണ് ഈ തുക. അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പ്രസിഡന്റ് സൂസൻ കോടി, കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. Read on deshabhimani.com