സിഎംഡിആർഎഫിന് പ്രത്യേക സംവിധാനം
തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഫലപ്രദമായി കൈകാര്യം ചെയ്യാൻ ധനവകുപ്പിൽ പ്രത്യേക സംവിധാനം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി. donation.cmdrf.kerala.gov.in എന്ന പോർട്ടലിൽ എല്ലാ അക്കൗണ്ട് നമ്പറുകളും നൽകിയിട്ടുണ്ട്. പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്റ് സംവിധാനംവഴി വിവരങ്ങൾ നൽകി ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴിയും അക്കൗണ്ട് നമ്പർ വഴി നേരിട്ടും സംഭാവന നൽകാം. ഇതുവഴിനൽകുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ രസീത് ഡൗൺലോഡ് ചെയ്യാം. യുപിഐ വഴിയുള്ള ഇടപാടുകൾക്ക് 48 മണിക്കൂറിനുശേഷമാണ് രസീത് ലഭിക്കുക. ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സമൂഹ മാധ്യമങ്ങളിലും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആർ കോഡ് നൽകിയിരുന്നു. ദുരുപയോഗ സാധ്യതയുള്ളതിനാൽ ഈ സംവിധാനം പിൻവലിച്ചു. പകരം പോർട്ടലിലുള്ള യുപിഐ ഐഡിയിലൂടെ സംഭാവന നൽകാം. സഹായ ഏകോപനത്തിന് പ്രത്യേക സെൽ സിഎംഡിആർഎഫിലേക്ക് പണമല്ലാതെ മറ്റ് സഹായ വാഗ്‌ദാനങ്ങളും വരുന്നുണ്ട്. ഇത് ഏകോപിപ്പിക്കാൻ ജോ. ലാൻഡ് റവന്യൂ കമീഷണർ എ ഗീതയുടെ മേൽനോട്ടത്തിൽ ഹെൽപ്പ് ഫോർ വയനാട് സെൽ രൂപീകരിക്കും. പുനരധിവാസത്തിനായി സഹായങ്ങൾ നൽകാൻ തയ്യാറുള്ളവർക്ക് letushelpwayanad@gmail .c om എന്ന ഇ-മെയിലിൽ ബന്ധപ്പെടാം. 9188940013, 9188940014, 9188940015 എന്നീ നമ്പറുകളിൽ ഇതിനായുള്ള കോൾ സെന്ററുകളിലും ബന്ധപ്പെടാം. ലാൻഡ് റവന്യു കമീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ കോൾ സെന്റർ കൈകാര്യംചെയ്യും. Read on deshabhimani.com