കാസർകോട്‌ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി



കാസർകോട്‌ >  മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാസർകോട്‌ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്‌ കളക്‌ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്‌. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക്‌ മാറ്റമില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ്  കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലേർട്ട് വെള്ളിയാഴ്‌ച രാവിലെ 10 മണി വരെ തുടരും. Read on deshabhimani.com

Related News