തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജവോട്ടർമാർ: പാലക്കാട് കലക്ടറേറ്റിലേക്ക് എൽഡിഎഫ് മാർച്ച്



പാലക്കാട്‌>പാലക്കാട്‌ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും ചേർത്ത 2700ൽപ്പരം വ്യാജവോട്ടുകൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  എൽഡിഎഫ് പാലക്കാട്‌ കലക്ട്രേറ്റിലേക്ക് മാർച്ച്‌ നടത്തി. മാർച്ച്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്‌തു. വ്യാജവോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിക്കരുത്‌. അത്തരക്കാർക്കെതിരെ നിയമപരമായി നടപടിയെടുക്കണം. വ്യാജവോട്ടിന്‌ ഒത്താശ ചെയ്‌ത ബിഎൽഒമാർക്കെതിരെ കേസെടുക്കണം. വോട്ടർപട്ടിക പുനഃപ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ തയ്യാറാകണം. നിയമനടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ  ആവശ്യപ്പെട്ടായിരുന്നു മാർച്ച്‌. Read on deshabhimani.com

Related News