കോളേജ് വിദ്യാർത്ഥിനി തീവണ്ടി തട്ടി മരിച്ചു
വളാഞ്ചേരി> കുറ്റിപ്പുറത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാഴൂർ ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാനി (20) യെയാണ് മരിച്ച നിലയിൽ കണ്ടത്. കുറ്റിപ്പുറം കെ എം സി ടി കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ചെമ്പിക്കലിനടുത്ത് ഹംസപ്പടിയിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം പാഴൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മാതാവ്: ബുഷ്‌റ. സഹോദരങ്ങൾ: തസ്‌ലിം, ആയിഷ, മഹദിയ. Read on deshabhimani.com