സംഗീത് പ്രതാപിനെ അനുമോദിച്ചു



വൈപ്പിൻ ചിത്രസംയോജനത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച സംഗീത് പ്രതാപിനെ സിപിഐ എം ഏരിയ കമ്മിറ്റിയും ഡിവൈഎഫ്ഐയും അനുമോദിച്ചു. അയ്യമ്പിള്ളിയിലെ സംഗീതിന്റെ വീട്ടിലെത്തിയ ഏരിയ സെക്രട്ടറി എ പി പ്രിനിലും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആദരം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്തും സംഗീത് പ്രതാപിന് നൽകി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എൻ എസ് സൂരജ്, സെക്രട്ടറി കെ വി നിജിൽ, പ്രൊഫ. കെ കെ ജോഷി, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ, പി ആർ സുധീർ, ആകാശ് ബാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News