കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സഹ. സംഘം; ബാധ്യത വരുത്തിയത്‌ യുഡിഎഫ്‌ ഭരണത്തിൽ



കട്ടപ്പന നിക്ഷേപകന്റെ ആത്മഹത്യയെതുടർന്ന്‌ ചർച്ച ചെയ്യപ്പെട്ട കട്ടപ്പന റൂറൽ ഡവലപ്‌മെന്റ്‌ സഹകരണസംഘം  17 വർഷവും ഭരിച്ചത്‌ യുഡിഎഫ്‌ തേതൃത്വത്തിലുള്ള ഭരണസമിതി. ഈ കാലയളവിലാണ്‌ ബാങ്ക്‌ സാമ്പത്തിക പ്രതിസന്ധിയിലായത്‌.  എൽഡിഎഫ്‌ പിന്തുണയോടെ സഹകരണ സംരക്ഷണ മുന്നണിയുടെ ഭരണസമിതി വന്നത്‌ 2021ലെ തെരഞ്ഞെടുപ്പിലാണ്‌. അധികരമേറ്റ നാൾമുതൽ വായ്‌പക്കാരിൽനിന്ന്‌ പരമാവധി കുടിശ്ശിക തിരിച്ചടപ്പിക്കാനുള്ള തീവ്രശ്രമമാണ്‌ ഭരണസമിതി നടത്തിവരുന്നത്‌. ചുരുങ്ങിയ കാലയളവിനുള്ളിൽ അഞ്ചുകോടി രൂപയോളം നിഷേപകർക്ക്‌ മടക്കിക്കൊടുക്കുകയും ചെയ്‌തു. കോൺഗ്രസിലെയും യുഡിഎഫിലെയും തർക്കത്തെ തുടർന്നായിരുന്നു സഹകാരികൾ സഹകരണ സംരക്ഷണ മുന്നണിയെ ഭരണം ഏൽപ്പിച്ചത്‌. ഒരുവർഷത്തിൽ താഴെ മാത്രമാണ്‌ സിപിഐ എം പ്രതിനിധി വി ആർ സജി പ്രസിഡന്റായത്‌. ഇതിനുശേഷം എൽഡിഎഫ്‌ സഹയാത്രികനായെത്തിയ എം ജെ വർഗീസ്‌ പ്രസിഡന്റായി. വായ്‌പ തിരിച്ചടവ്‌: 
ലഭിക്കാനുള്ളത്‌ 20 കോടി കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സഹകരണസംഘം വ്യാപാരസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വായ്‌പ നൽകിയ ഇനത്തിൽ തിരിച്ചുകിട്ടാനുള്ളത്‌ 20 കോടി രൂപ. അതനുസരിച്ചുള്ള ആസ്‌തിയും സംഘത്തിനുണ്ട്‌. കാർഷിക, വ്യാപാര മേഖലയിലെ പ്രതിസന്ധിയെ തുടർന്നാണ്‌ വായ്‌പ കുടിശ്ശിക വന്നത്‌. കട്ടപ്പന മേഖലയിൽ ലബ്ബക്കട, അണക്കര, വള്ളക്കടവ്‌ എന്നിവിടങ്ങളിൽ ശാഖയും അതിൽ വ്യാപാരസ്ഥാപനങ്ങളടക്കം പ്രവർത്തിക്കു2ന്നു. സ്ഥിരം, കരാർ ഉൾപ്പെടെ 22 ജീവനക്കാരുമുണ്ട്‌. ടൗണിൽ കോടികൾ വിലമതിക്കുന്ന സ്ഥലവും ബാങ്കിന്‌ സ്വന്തമാണ്‌. നാലു സ്ഥാപനങ്ങളിലായി പ്രതിമാസം 80 ലക്ഷം രൂപയുടെ ഗ്രൂപ്പ്‌ നിക്ഷേപ പദ്ധതിയും വിജയകരമായി മുന്നോട്ടു പോകുന്നു.     സാബു നിക്ഷേപിച്ചത്‌ 90 ലക്ഷം, നൽകാനുള്ളത്‌ 
12 ലക്ഷം   പതിറ്റാണ്ടിലേറെയായി ഇടപാടുകൾ നടത്തിയിരുന്ന നിക്ഷേപകനായിരുന്നു സാബു. വസ്‌തുവും റിസോർട്ടുമടക്കം വാങ്ങാൻ പലപ്പോഴും വൻ തുകയാണ്‌ പിൻവലിച്ചിരുന്നത്‌. സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതൽ സംഘത്തിൽ ഇടപാടുകൾ നടത്തിവരുന്നു. 2020 വരെയുള്ള കാലയളവിൽ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണിൽ മുഴുവൻ തുകയും പിൻവലിച്ചു. പിന്നീടുള്ള മാസങ്ങളിൽ പലതവണയായി 90 ലക്ഷം രൂപ  നിക്ഷേപിച്ചു. ഇതിൽനിന്ന് 2023 ഒക്‌ടോബറിൽ 35 ലക്ഷം രൂപ ഒറ്റദിവസം പിൻവലിച്ചു. തുടർന്നുള്ള മാസങ്ങളിൽ പലപ്രാവശ്യമായി 10, 5, 3, 1.5 ലക്ഷം എന്നീ തുകകളും പിൻവലിച്ചിരുന്നു. നിലവിൽ ബാക്കിയുള്ള 12 ലക്ഷത്തോളം രൂപ ഓരോ മാസവും തവണകളായി നൽകാമെന്ന് സംഘവുമായി ധാരണയിലെത്തി. കഴിഞ്ഞ 12, 16 തീയതികളിലായി 1,20,000 രൂപയും നിക്ഷേപത്തിൽനിന്ന് നൽകിയിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞദിവസം ബാങ്കിന്‌ വെളിയിൽവച്ചും ബാങ്കിലെത്തിയും ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. മുതലെടുപ്പിന്‌ നീക്കമെന്ന്‌ പ്രസിഡന്റ്‌ സാബുവിന് ബാങ്കുമായി നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് ബാങ്ക്‌ പ്രസിഡന്റ്‌ എം ജെ വർഗീസ്‌. ദൗർഭാഗ്യകരമായ സംഭവത്തിൽ മുതലെടുക്കാൻ കോൺഗ്രസും ബിജെപിയും മത്സരിക്കുകയാണ്‌. എല്ലാ രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെയും സഹകരണത്തോടെ മുന്നോട്ടുപോകുന്ന ബാങ്കാണ്‌. വായ്‌പയ്‌ക്കും നിക്ഷേപത്തിനും ആനുപാതികമായ ആസ്‌തി ബാങ്കിനുണ്ടെന്നും ഇടപാടുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും വർഗീസ്‌ പറഞ്ഞു.   Read on deshabhimani.com

Related News