സാബുവിന്റെ മരണം: രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും ബിജെപിയും

മാർച്ചിനിടെ പൊലീസിനെ മരക്കമ്പുകൊണ്ട് അടിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ


കട്ടപ്പന കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിൽ സാബുവിന്റെ മരണത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് തുടർന്ന് കോൺഗ്രസും ബിജെപിയും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സാബുവിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ മാർച്ചിന് നീ രുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ കുടുംബാംഗങ്ങൾ തീരുമാനമെടുത്തു. ഇതോടെ ഇരുപാർടികളുടെയും ഗൂഢനീക്കം പൊളിഞ്ഞു. ശനി വൈകിട്ട് യൂത്ത് കോൺഗ്രസ് കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ വ്യാപക അക്രമണം നടത്തി. പന്തംകൊളുത്തി കൊണ്ടുവന്ന മരക്കമ്പുകൾ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചു. ബാരിക്കേഡുകൾ തള്ളിമറിച്ചിടുകയും പൊലീസുകാരെ ചവിട്ടുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യയും സംഘവുമാണ് അക്രമം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തുനീക്കി. കണ്ടാലറിയാവുന്ന പത്തിലേറെ ആളുകളുടെ പേരിൽ പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News