സുരക്ഷയും പാസുമില്ലാതെ കോൺഗ്രസിന്റെ ആളെക്കടത്തൽ; പ്രതിരോധപ്രവർത്തനം താളംതെറ്റിക്കുന്നു



കണ്ണൂർ > സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ കോൺഗ്രസ് നേതൃത്വത്തിൽ‌ ബസ്സുകളിൽ സംസ്ഥാനത്തേക്ക്‌  ആളുകളെ കടത്തുന്നത്‌ രോഗവ്യാപനത്തിന്‌ കാരണമാകുമെന്ന്‌ ആശങ്ക. അധികൃതരെ അറിയിക്കാതെയാണ്‌  ആളുകളെ കൊണ്ടുവരുന്നത്‌.  പരിശോധനയില്ലാതെ കൊണ്ടുവരുന്ന യാത്രക്കാരെ അവർ പറയുന്ന ഇടളിൽ ഇറക്കുന്നു. കിട്ടുന്ന വാഹനങ്ങളിൽ  ഇവർ വീടുകളിലെത്തുകയാണ്‌. രോഗവ്യാപനം തടയാൻ ‌ സംസ്ഥാനം കിണഞ്ഞുശ്രമിക്കുമ്പോഴാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള അട്ടിമറിശ്രമം.  മഹാരാഷ്‌ട്ര, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശനിയാഴ്‌ച മാത്രം‌ ഒമ്പത്‌ ബസ്സുകളാണ്‌ കണ്ണൂരിലെത്തിയത്‌. കർണാടകത്തിലെ പ്രമുഖനേതാവാണ്‌  കൂടുതൽ ബസ്സുകളും ഏർപ്പെടുത്തിയത്‌. കർണാടക, മഹാരാഷ്‌ട്ര റോഡ്‌ ട്രാൻസ്‌പോർട്ട്‌‌ കോർപറേഷന്റെ ബസ്സുകൾ വാടകയ്‌ക്കെടുത്താണ്‌ കോൺഗ്രസിന്റെ ആളെക്കടത്തൽ. സർക്കാർ ബസ്സുകളയാതിനാൽ അതിർത്തികളിൽ കൂടുതൽ പരിശോധനയുണ്ടാവാറില്ല. പല ബസ്സുകളിലും നാലിലൊരുഭാഗത്തിനു മാത്രമേ സംസ്ഥാനത്തേക്ക്‌ വരാൻ പാസുണ്ടായിരുന്നുള്ളൂ. ഈ പാസിന്റെ മറവിലാണ്‌  ആളുകളെ കയറ്റുന്നത്‌.   ഇറങ്ങുന്ന സ്ഥലങ്ങളിൽ സ്വന്തം വാഹനമുണ്ടെന്ന്‌  തെറ്റിദ്ധരിപ്പിച്ചാണ് പലരും ചെക്ക്‌പോസ്‌റ്റുകളിൽ രക്ഷപ്പെടുന്നത്‌. അടുത്ത ദിവസങ്ങളിലെത്തിയ പലരും ലൈൻ ബസ്സുകളിലോ ഓട്ടോകളിലോ കയറി വീടുകളിലേക്ക്‌ പോയതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇങ്ങനെ പോകാൻ കഴിയാത്തവരാണ്‌ പൊലീസിന്റെ മുന്നിൽ പെടുന്നത്‌. കണ്ണൂരിൽ രണ്ടാം തവണയാണ്‌ കോൺഗ്രസ്‌ നേതൃത്വം ഏർപ്പെടുത്തിയ ബസ്സിൽ വന്നവർ നഗരത്തിൽ ഇറക്കിവിട്ടതിനെതുടർന്ന്‌ പൊലിസ്‌ സ്‌റ്റേഷനിലെത്തുന്നത്‌. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരെയും  കണ്ണൂരിൽ ഇറക്കിയിരുന്നു.   ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമെത്തുന്നവരുടെ ക്വാറന്റൈൻ പൊലീസ്‌ കർശനമായി നിരീക്ഷിക്കുന്നുണ്ട്‌. വീടുകളിൽ  ഇവർ കഴിയുന്നുണ്ടോയെന്ന്‌ പ്രതിദിനം മൂന്നുതവണയെങ്കിലും പൊലീസ്‌ വിലയിരുത്തുന്നുണ്ട്‌. ഈ പ്രവർത്തനങ്ങൾക്ക്‌ ഗുണമില്ലാതാക്കുന്നതാണ്‌ കോൺഗ്രസിന്റെ ആളെക്കടത്തൽ. ഇങ്ങനെ വരുന്നവരുടെ ഒരു വിവരവും  ലഭിക്കുന്നില്ലെന്ന്‌  പൊലീസ്‌ പറയുന്നു. അടുത്ത ദിവസങ്ങളിൽ ജില്ലാഅതിർത്തിയിൽ പരിശോധന കർശനമാക്കാനാണ്‌  പൊലീസിന്റെ‌ തീരുമാനം. മുഴുവൻ പേർക്കും പാസുള്ള ബസ്സുകൾ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥൻ പറഞ്ഞു. Read on deshabhimani.com

Related News