ദളിതരെ വിശ്വാസത്തിലെടുക്കാതെ 
കോൺഗ്രസിന് നിലനിൽപ്പില്ല: പി രാമഭദ്രൻ

കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് )–- കെഡിഎഫ്‌ ലയനസമ്മേളനം 
കെഡിഎഫ് സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്>  ദളിതരെയും മതന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും വിശ്വാസത്തിലെടുക്കാതെ കോൺഗ്രസിന് കേരളത്തിൽ നിലനിൽപ്പില്ലെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ. കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് )–-കെഡിഎഫ്‌ ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരന്തര തോൽവികളിൽനിന്ന് പാഠം ഉൾക്കൊള്ളാൻ കേരളത്തിലെ കോൺഗ്രസ് തയ്യാറല്ല. അടിസ്ഥാന ജനതയുടെ രാഷ്ട്രീയ അവകാശങ്ങളെ കണ്ടില്ലെന്നുനടിച്ചാൽ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാകും. കോൺഗ്രസിൽ പട്ടികവിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്ന എഐസിസി തീരുമാനം സംഘടിതമായി അട്ടിമറിച്ചു. മുന്നൂറിലേറെ കെപിസിസി അംഗങ്ങളിൽ അഞ്ചുപേരാണ്‌ പട്ടികവിഭാഗങ്ങളിൽനിന്നുള്ളത്. കെ വി സുബ്രഹ്മണ്യൻ അധ്യക്ഷനായി. രാജൻ വെമ്പിളി, പി ജി പ്രകാശ്, എം എം ദാസപ്പൻ, കെ കെ ബാലകൃഷ്ണൻ നമ്പ്യാർ, എം ബിനാൻസ്, അഡ്വ. സി ഭാസ്കരൻ, ജോസ് അച്ചിക്കൽ, ഐവർകാല ദിലീപ്, വിജയൻ സി കുട്ടമ്മത്, മധുമോൾ പഴയിടം, പി സരസ്വതി, കെ പി റുഫാസ്, ദേവദാസ് കുതിരാടം, പി ഗോപാലൻ, സാജൻ പഴയിടം, എ കെ സുനിൽ, ടി പി ശശികുമാർ, ഗോപി കുതിരക്കല്ല് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News