കേരളത്തിൽ നിന്നുള്ള കോൺഗ്രസ്‌ എംപി ബിജെപിയിലേക്കെന്ന്‌ റിപ്പോർട്ട്‌



തിരുവനന്തപുരം> കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ്‌ ബിജെപിയിൽ ചേരുന്നതായി റിപ്പോർട്ട്‌.  എംപിയായ ഇദ്ദേഹം പാർടിയിൽ ചേരാൻ ബിജെപിയെ സമീപിച്ചെന്ന്‌  ദി ഇന്ത്യൻ എക്സ്പ്രസ്‌ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ്‌ നേതാവ് പാർടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത്‌ പാർടിയ്ക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ ബിജെപിയുടെ വിലയിരുത്തൽ. അതിനാൽ തന്നെ കോൺഗ്രസ്‌ നേതാവിന്റെ കടന്നുവരവ്‌ ബിജെപി സ്വാഗതം ചെയ്യാനാണ്‌ സാധ്യതയെന്ന്‌ ബിജെപി വൃത്തങ്ങൾ അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ്‌ റിപ്പോർട്ട്‌ ചെയ്തു. കേരളത്തിൽ എൽഡിഎഫിനെതിരെ നിരന്തരമായി കോൺഗ്രസ് കുപ്രചാരണം നടത്തുന്നതിനിടെയാണ്‌ കോൺഗ്രസ്‌ എംപിയുടെ ഈ നീക്കത്തെക്കുറിച്ച്‌ ദി ഇന്ത്യൻ എക്സ്പ്രസ്‌ റിപ്പോർട്ട് പുറത്ത് വന്നത്. Read on deshabhimani.com

Related News