'നോട്ടീസ് വാട്സാപ്പിലും വരും'; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

പ്രതീകാത്മകചിത്രം


കൊച്ചി > നിയമ നടപടികളിൽനിന്ന്‌ ഒഴിവാകാൻ ബോധപൂർവം നോട്ടീസുകൾ കൈപ്പറ്റാത്ത എതിർകക്ഷികൾക്കെതിരെ പുതിയ നീക്കവുമായി ഉപഭോക്തൃ തർക്കപരിഹാര കോടതി. കൈപ്പറ്റാത്തവർക്ക് നോട്ടീസ് എത്തിക്കാൻ വാട്സാപ് അടക്കം സാധ്യമായ എല്ലാ ഇലക്ട്രോണിക് മാർഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഓൺലൈൻ വ്യാപാരസ്ഥാപനവുമായി നടത്തിയ ഇടപാടിൽ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി കോടതിയെ സമീപിച്ച തൃശൂർ സ്വദേശി അലീന നെൽസ​ന്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ബ്രാഞ്ചിലെ അസിസ്റ്റ​ന്റ് (ലീഗൽ) മാനേജരായ പരാതിക്കാരി, എറണാകുളത്തെ സുഹ്റിയാ ബ്യൂട്ടിക് എന്ന സ്ഥാപന ഉടമ അംജോമോൾ ജോസിന് വാട്സാപ്പിൽ നോട്ടീസ് അയക്കാൻ അനുമതി തേടിയപ്പോഴാണ് കോടതി ഈ ഉത്തരവിട്ടത്. Read on deshabhimani.com

Related News