കോവിഡ് 19: ബാങ്ക് വായ്പ കുടിശ്ശികയും നികുതി കുടിശ്ശികയും ഈടാക്കുന്നത് നിര്‍ത്തിവയ്ക്കണം: ഹൈക്കോടതി
കൊച്ചി> കോവിഡ്- 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാങ്ക് വായ്പ കുടിശ്ശികയും നികുതി കുടിശ്ശികയും ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ഏപ്രില്‍ 6 വരെ നിര്‍ത്തിവയ്ക്കാനാണ് ജസ്റ്റിസ് അമിത് റാവലിന്റെ നിര്‍ദ്ദേശം. രോഗം പകരുന്നത് തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് അടക്കുള്ളവര്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഹൈക്കോടതിയിലെയും അഡ്വക്കേറ്റ് ജനറല്‍ ഓഫിസിലെയും ജീവനക്കാര്‍ കൈയുറ പോലും ധരിക്കാതെയാണ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് കോടതി വിലയിരുത്തി. രോഗം പടരുന്നതിനെതിരെ സാമൂഹ്യ പ്രതിരോധം തീര്‍ക്കാന്‍ ആളുകള്‍ കൂട്ടം കൂടുന്നത് കോടതി മുറികളില്‍ ഒഴിവാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ബാങ്ക് വായ്പ, വില്‍പ്പന നികുതി, ജി എസ് ടി ' കെട്ടിട നികുതി, വാഹനനികുതി, വരുമാന നികുതി എന്നിവ ഈടാക്കുന്നതിന് അധികൃതര്‍ റിക്കവറി നോട്ടിസ് പുറപ്പെടുവിക്കുന്നത് നിര്‍ത്തിവയ്ക്കണം. എന്നാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് നികുതി കെട്ടിവയ്ക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ഫാസി നിയമപ്രകാരം ബാങ്കകള്‍ വായ്പ കുടിശിഖ ഈടാക്കുന്നതിന് നോട്ടീസ് നല്‍കുന്നതും നിര്‍ത്തിവയ്ക്കണം നികതി കേസുകളും ബാങ്ക് വായ്പാ കേസുകളും ഇനി എപ്രില്‍ 6 നു മാത്രമേ പരിഗണനക്ക് എടുക്കു എന്നും കോടതി വ്യക്തമാക്കി. Read on deshabhimani.com