സംസ്ഥാനത്ത്‌ 29 പേർക്ക്‌ കൂടി കോവിഡ്‌; കൊല്ലത്ത്‌ 6 പേർക്ക്‌ രോഗം



തിരുവനന്തപുരം > സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം - 6, തൃശൂര്‍ - 4, തിരുവനന്തപുരം, കണ്ണൂര്‍ - 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് - 2, എറണാകുളം, മലപ്പുറം - 1 വീതമാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കണ്ണൂരിൽ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. ഈ 29 പേരിൽ 21 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചു. ഇതൊരു ആരോഗ്യപ്രവർത്തകയാണ്.  21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 127 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 630 പേ‍ർക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചു. ഇതിൽ 130 പേർ ഇപ്പോൾ ചികിത്സയിലാണ്. 69730 പേ‍ർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളിൽ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ​ഗറ്റീവാണ്. സെൻ്റിനൽ സ‍ർവലൈൻസിൻ്റെ ഭാ​ഗമായി ശേഖരിച്ച 5154 5085 എണ്ണം നെ​ഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതുതായി ചേ‍ർത്തു. മെയ് 31 വരെ ലോക്ക് ഡൗൺ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്. ദേശീയതലത്തിൽ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്‌കൂൾ, കോളേജുകൾ, മറ്റു ട്രെയിനിങ്‌ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും. ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. ജ​ല​ഗതാ​ഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിം​ഗ് കപ്പാസിറ്റിയുടെ പകുതി വച്ച് സർവ്വീസ് നടത്താം. യാത്രക്കാർ നിന്നു സഞ്ചരിക്കാൻ അനുവ​ദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അതിർത്തി ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാൽ തിരിച്ചറിയൽ രേഖ വേണം. കോവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോ​ഗസ്ഥർക്കും സമയ നിയന്ത്രണം ബാധകമല്ല. ഇലക്ട്രീഷൻമാരും മറ്റു ടെക്നീഷ്യൻമാരും ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണം. സമീപജില്ലകൾ അല്ലാത്ത ജില്ലകളിലേക്കുള്ള യാത്രക്ക് പൊലീസ് അനുമതി വാങ്ങണം. ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർ സ്ഥിരം യാത്രാ പാസ് പൊലീസ് മേധാവിയിൽ നിന്നോ ജില്ലാ കലക്‌ടറിൽ നിന്നോ കൈപ്പറ്റണം. എന്നാൽ ഹോട്ട് സ്പോട്ടുകളിലെ പ്രവേശനത്തിന് കർശനനിയന്ത്രണം ബാധകമാണ്. ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നൽകും. സ്വകാര്യ വാഹനങ്ങൾ, ടാക്‌സി ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഓട്ടോറിക്ഷകളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. കുടുബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഇരുചക്രവാ​ഹനങ്ങളിൽ ഒരാൾ മാത്രമേ പാടൂ. എന്നാൽ കുടുംബാം​ഗമാണെങ്കിൽ ഒരാൾക്ക് ഒപ്പം സ‍ഞ്ചരിക്കാം. Read on deshabhimani.com

Related News