കോവിഡ്‌ പ്രതിരോധത്തിന്റെ കേരള മാതൃകയെ പ്രശംസിച്ച്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌; "ഇടത്‌ സർക്കാരിന്റെ വിവേകമുള്ള പ്രതികരണം'



കോവിഡ്‌ പ്രതിരോധത്തിൽ കേരള മാതൃകയെ പ്രശംസിച്ച്‌ പ്രമുഖ അമേരിക്കൻ ദിനപത്രമായ "വാഷിങ്‌ടൺ പോസ്‌റ്റ്‌'. വൈറസ് രോ​ഗബാധയ്ക്കെതിരെ  കേരളസർക്കാർ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പത്രം വിശദീകരിക്കുന്നു. ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന ടെസ്‌റ്റിങ്‌ നിരക്കുള്ള കേരളം കേന്ദ്രസർക്കാരിന്‌ തന്നെ പിന്തുടരാവുന്ന പ്രവർത്തനങ്ങളാണ്‌ നടത്തുന്നതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാ​ഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങൾക്കായി സൗജന്യം ഉച്ചഭക്ഷണം നൽകിയതുമടക്കം സർക്കാരിന്റെ കരുതലും ജാ​ഗ്രതയും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്‌ത ആദ്യസംസ്ഥാനമായിട്ടും കേരളത്തിൽ ഏപ്രിൽ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം കുറയ്ക്കാനും 124 പേർക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ സാധിച്ചെന്ന് വാർത്തയിൽ വ്യക്തമാക്കുന്നു.   A British National who was admitted with severe #COVID19 symptoms has been discharged. He was under treatment in Ernakulam Government Medical College. This story of survival is just one of the many from across the State. Congratulations to our health professionals. pic.twitter.com/TZHVH82wWV — Shailaja Teacher (@shailajateacher) April 4, 2020 Read on deshabhimani.com

Related News