സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയായി പാലക്കാട്; ഇന്ന് 16 പേർക്ക് കൂടി സ്ഥിരീകരിച്ചു
പാലക്കാട് > പാലക്കാട് ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 105 ആയി വര്‍ധിച്ചതായി പാലക്കാട് കലക്‌ടര്‍ ഡി ബാലമുരളി അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് പാലക്കാടാണ്. അബുദാബയില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും ചെന്നൈ 5, മുംബൈ 1, കര്‍ണാടക 1, ഡല്‍ഹി 1, ബാംഗ്ലൂര്‍ 1 എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കും രോഗം പിടിപെട്ടു. മേയ് 22ന് ചെന്നൈയില്‍ നിന്നെത്തിയ കൊപ്പം സ്വദേശി, മേയ് 20ന് ചെന്നൈയില്‍ നിന്നെത്തിയ ഒറ്റപ്പാലം പാലാട്ട് റോഡ് സ്വദേശി, മേയ് 20ന് ചെന്നൈയില്‍ നിന്നും വന്ന ആനക്കര സ്വദേശി, മെയ് 13ന് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയ അലനല്ലൂര്‍ സ്വദേശി, ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 11ന് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ വല്ലപ്പുഴ സ്വദേശി, മേയ് 11ന് അബുദാബിയില്‍ നിന്നെത്തിയ വാണിയംകുളം സ്വദേശി, മെയ് 18ന് അബുദാബിയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി, കേരളശ്ശേരി വടശ്ശേരി സ്വദേശി, പഴമ്പാലക്കോട് സ്വദേശി, മേയ് 23ന് മുംബൈയില്‍ നിന്നും എത്തിയ തൃക്കടീരി സ്വദേശി, മെയ് 19ന് ബാംഗ്ലൂരില്‍ നിന്നും എത്തിയ അലനല്ലൂര്‍ സ്വദേശി, മേയ് 18ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ കോട്ടോപ്പാടം സ്വദേശി, കര്‍ണാടകയിലെ ഭടകലില്‍ നിന്നും കുടുംബത്തോടൊപ്പം യാത്ര ചെയ്‌തെത്തിയ കോട്ടോപ്പാടം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. Read on deshabhimani.com