തിരുവല്ല സ്വദേശിനി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ് സിറ്റി> കുവൈറ്റില്‍ കൊറോണ ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് ഇന്ന് മരിച്ചത്. 58 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഇവര്‍. കോഴഞ്ചേരി മുണ്ടമട്ടം, കൊട്ടാരത്തില്‍ കുടുംബാംഗമാണ്. ദിവ്യ ഏക മകളാണ്. മൃതദേഹം കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം വൈകിട്ട് സുലൈബി ക്കാത്ത് സെമിത്തേരിയില്‍ സംസ്‌കരിക്കും Read on deshabhimani.com