വ്യാജ വോട്ടുകള്‍ ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് യുഡിഎഫും ബിജെപിയും: ഇ എന്‍ സുരേഷ്ബാബു
പാലക്കാട്> വ്യാജ വോട്ടുകള്‍ ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് യുഡിഎഫും ബിജെപിയുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു. തോല്‍ക്കുമെന്ന ബേജാറിലാണ് യുഡിഎഫ്. നിയമപരമായി കള്ളവോട്ട് തടയാന്‍ എല്‍ഡിഎഫിന് സാധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ വോട്ട് തടയുമെന്ന് പ്രഖ്യാപിച്ച് വി കെ ശ്രീകണ്ഠന്‍ നടത്തിയത് നാടകമാണ്. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലെ ചില ബൂത്തുകളില്‍ ഉച്ചയ്ക്ക് ശേഷം ഇരിക്കാന്‍ കോണ്‍ഗ്രസിന് ആളില്ലായിരുന്നു. ഇതിന് കോണ്‍ഗ്രസ് മറുപടി പറയണം. നിയമപരമായ വോട്ട് മാത്രമേ എല്‍ഡിഎഫ് ചേര്‍ത്തിട്ടുള്ളൂ. വ്യാജവോട്ട് തടയുമെന്ന് കോണ്‍ഗ്രസ് പറഞ്ഞില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇരുകൂട്ടരും ശ്രമിച്ചു. ഷാഫി അവതരിപ്പിച്ച കണക്ക് തെറ്റാണ്. പിരായിരിയില്‍ പോളിങ് കുറഞ്ഞു. വര്‍ഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണ്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനായി പ്രചാരണം നടത്തി. വോട്ട് ചെയ്യിപ്പിക്കാന്‍ വിശുദ്ധ ഖുറാനില്‍ തൊട്ട് വോട്ടര്‍മാരെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചതായി അറിയാന്‍ സാധിച്ചു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വരുന്ന വിഷയം ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പോലും അറിഞ്ഞിട്ടില്ല. അതുപോലെ തന്നെയാണ് രമേഷ് ചെന്നിത്തലയുടെയും കെ മുരളീധരന്റെയുമൊക്കെ സ്ഥിതി. അഹങ്കാരത്തിന്റെ ആള്‍രൂപമായ യുഡിഎഫ് സ്ഥാനാര്‍ഥി വ്യാജനെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. മൂത്താന്‍തറ പോലെയുള്ള സ്ഥലങ്ങളില്‍ ബൂത്ത്കൈയോറാന്‍ ഇത്തവണ ബിജെപിക്ക് സാധിച്ചില്ല. പൊലീസ് സേന ശക്തമായിരുന്നു. മെട്രോ ശ്രീധരനേക്കാര്‍ വലിയ ആളാണ് തണെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന അദ്ദേഹം അദാനിയെപ്പോലെ സാമ്പത്തിക വളര്‍ച്ച നേടി. ഷാഫിയേക്കാള്‍ നൂറിരട്ടി വലുപ്പമുള്ള ആളാണ് സരിനെന്നും സരിന്റെ രാഷ്ട്രീയത്തിന്റെ ഏഴയലത്തെത്താന്‍ ഷാഫിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഈ കാലയളവില്‍ മനസിലാക്കാനായി. മുന്‍സിപ്പാലിയിലും പഞ്ചായത്തിലുമെല്ലാം എല്‍ഡിഎഫ് വോട്ട് വര്‍ധിക്കും. സിപിഐ എം ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ മുഖവിലയ്ക്ക് എടുത്തോ എന്നത് 23 ന് അറിയാമെന്നും ഇ എന്‍ സുരേഷ്ബാബു പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. Read on deshabhimani.com