കൈത്താങ്ങാകാൻ സിപിഐഎം എംഎൽഎമാരും; ഒരു മാസത്തെ വേതനം നൽകും
വയനാട് > ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സിപിഐഎം എംഎൽഎമാർ. എംഎൽഎമാരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം. സിപിഐഎം എംപിമാരും അവരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചിരുന്നു. Read on deshabhimani.com