ചെങ്കടലായി കണ്ണൂർ; ജനങ്ങളെ ത്രസിപ്പിച്ച്‌ ചെമ്പട



കണ്ണൂർ> സിപിഐ എം 23-ാം പാർടി കോൺഗ്രസിനെ അവിസ്‌മരണമാക്കി ചുവപ്പ്‌ സേനയുടെ മുന്നേറ്റം. വൈകുന്നേരം നാലിന് ഇ കെ നായനാർ അക്കാദമിയിൽ നിന്ന്‌ പൊതുസമ്മേളന  വേദിയായ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിലെ എകെജി നഗറിലേക്ക്‌ ആവേശം ജ്വലിപ്പിച്ച്‌ മുന്നേറിയ റെഡ്‌ വളണ്ടിയർ മാർച്ച്‌ വീക്ഷിക്കാൻ പാതയോരത്ത്‌ പതിനായിരങ്ങൾ തമ്പടിച്ചു. 2000 വളണ്ടിയർമാരാണ് വളണ്ടിയർ മാർച്ചിൽ അണിനിരന്നത്. ജില്ലാ വളണ്ടിയർ ക്യാപ്‌റ്റനും സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറിമായ കെ വി സക്കീർ ഹുസൈനും  വൈസ്‌ ക്യാപ്‌റ്റനും തലശേരി ഏരിയാകമ്മിറ്റി അംഗവുമായ  എ കെ രമ്യയുമാണ്‌ ചെമ്പടയെ നയിച്ചത്‌. 18 ഏരിയകളിൽ  31  റെഡ്‌ വളണ്ടിയർമാർ ഉൾപ്പടുന്ന  രണ്ട്‌  വീതം പുരുഷ-വനിത  സ്‌ക്വാഡകളാണുണ്ടായിരുന്നത്‌. ഏരിയകൾക്കും  സ്‌ക്വാർഡുകൾക്കും ലീഡർമാരുണ്ട്‌. ആറളം ഫാമിലെ  ആദിവാസി സ്‌ത്രീകളുടെ  വനിതാ സ്‌ക്വാഡ്‌   മാർച്ചിൽ പങ്കെടുത്തത്‌  ആവേശമായി. പ്രഭാത്‌ ജംങ്‌ഷൻ, പ്ലാസ ജങ്‌ഷൻ, മുനീശ്വരൻ കോവിലൂടെ  പഴയ ബസ്‌റ്റാൻഡ്‌ വഴിയാണ്‌ മാർച്ച്‌ എകെജി നഗറിൽ പ്രവേശിച്ചത്‌. റെഡ്‌ വളണ്ടിയർ മാർച്ചിനെ  ജവഹർ സ്‌റ്റേഡിയത്തിലും നഗരത്തിലും തമ്പടിച്ച ജനലക്ഷങ്ങൾ അഭിവാദ്യം ചെയ്‌തു. കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം Read on deshabhimani.com

Related News