സിപിഐ എം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ
കൊല്ലം സിപിഐ എം സംസ്ഥാന സമ്മേളനം 2025 മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സമ്മേളനം ഫെബ്രുവരിയിൽ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനം അതേ ദിവസങ്ങളിലായതിനാലാണ് പൊളിറ്റ്ബ്യൂറോ നിർദേശപ്രകാരം കേരളത്തിലെ സമ്മേളനം മാറ്റിയത്. സംസ്ഥാനത്ത് 38,000 ബ്രാഞ്ച് സമ്മേളനങ്ങളിൽ ഭൂരിഭാഗവും പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ ഈ മാസം പൂർത്തിയാകും. നവംബർ ഒന്നിന് ഏരിയ സമ്മേളനങ്ങൾ തുടങ്ങും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിൽ തുടങ്ങി ഫെബ്രുവരിയിൽ പൂർത്തിയാകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. Read on deshabhimani.com