ഒല്ലൂരില്‍ ഒരു വയസുകാരന്‍ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍



തൃശൂര്‍> ഒല്ലൂരില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന്‍ മരിച്ചതായി ബന്ധുകളുടെ പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂര്‍ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്കെതിരെയാണ് പരാതി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാണ് പരാതി. ആറു മണിയോടെയാണ് കുട്ടിയെ അഡ്മിറ്റാക്കിയത്. തുടര്‍ന്ന് ഡ്രിപ് കൊടുക്കാന്‍ നോക്കുമ്പോള്‍ ഞരമ്പ് കിട്ടുന്നില്ല എന്ന് അറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് പോയ ഡോക്ടര്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പനിയും ഛര്‍ദിയുമായാണ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യന്‍ പരിശോധനയ്ക്കു ശേഷം രക്തത്തില്‍ അണുബാധയുള്ളതായി അറിയിച്ചു.   Read on deshabhimani.com

Related News