യുവതിയെ നടുറോഡിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു , പ്രതി കീഴടങ്ങി
കൊല്ലം കാറിൽ പോയ യുവതിയെ മറ്റൊരു വാഹനത്തിൽ പിൻതുടർന്നെത്തിയ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കൊല്ലം ചെമ്മാന്‍മുക്കിൽ ചൊവ്വ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കൊട്ടിയം തഴുത്തല തുണ്ടിൽ മേലേതിൽവീട്ടിൽ അനില (44)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പത്മരാജൻ (55) കൊല്ലം ഈസ്‌റ്റ് പൊലീസിൽ കീഴടങ്ങി. അനില ഒരുമാസംമുമ്പ് സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ബേക്കറി ആരംഭിച്ചിരുന്നു. പത്മരാജനിൽനിന്ന് ഒന്നരലക്ഷം രൂപ കടം വാങ്ങിയാണ് കട തുടങ്ങിയത്. പത്മരാജന് ബേക്കറി തുടങ്ങുന്നതിൽ എതിർപ്പുണ്ടായിരുന്നു എന്ന് പറയുന്നു. ഇതും കുടുംബപരമായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. കട അടച്ച് ആൾട്ടോ കാറിൽ പോയ അനിലയെ ഭർത്താവ് ഒമ്‌നി വാനിൽ പിന്തുടർന്നെത്തി. ആൾട്ടോയിൽ ഇടിച്ചു നിർത്തി കാറിന്റെ ചില്ല് തകർത്തശേഷം കാറോടിച്ചിരുന്ന അനിലയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു. കാറിൽ ഉണ്ടായിരുന്ന ഹനീഷ് ഇറങ്ങിയോടിയെങ്കിലും പൊള്ളലേറ്റു. ഇരു വാഹനങ്ങളും കത്തിനശിച്ചു. പെട്രോൾ കൊണ്ടുവന്ന ബക്കറ്റ് പൊലീസ് കണ്ടെത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പത്മരാജനും പൊള്ളലേറ്റു. പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com