കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ വ്യക്തിയുടെ അയല്‍വാസിയും മരിച്ച നിലയില്‍



കോഴിക്കോട്>   മധ്യവയസ്‌കനെ കഴുത്തറുത്ത മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. = ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന്‍ ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പൊലീസ് പറഞ്ഞു.  ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.   Read on deshabhimani.com

Related News