രാജ്യമാകെ മുൻനിര പത്രങ്ങൾ കൂപ്പുകുത്തി ; വളർച്ച ദേശാഭിമാനിക്കുമാത്രം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികൾ 
ദേശാഭിമാനി പത്രവുമായി ഫോട്ടോ: ഷിബിൻ ചെറുകര


തിരുവനന്തപുരം ഇന്ത്യയിൽ തുടർച്ചയായി വളർച്ച നേടിയ പത്രം ദേശാഭിമാനിയെന്ന്‌ ഓഡിറ്റ്‌ ബ്യൂറോ ഓഫ്‌ സർക്കുലേഷന്റെ (എബിസി) റിപ്പോർട്ട്‌. വൻകിട ഇംഗ്ലീഷ്‌, ഭാഷാ പത്രങ്ങൾക്കടക്കം വൻ തകർച്ചയാണുണ്ടായതെന്നും 2018ന്‌ ശേഷമുള്ള സർക്കുലേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. 2018ൽ 6.27 ലക്ഷവും 2022, 23ൽ 6.22 ലക്ഷവും വരിക്കാരാണ്‌  ദേശാഭിമാനിക്കുണ്ടായിരുന്നത്‌.  2024 ജൂൺ വരെ സർക്കുലേഷൻ 6.61 ലക്ഷമായി വർധിച്ചു. അതേസമയം, 2018ൽ 23.7 ലക്ഷമായിരുന്ന മലയാള മനോരമയുടെ സർക്കുലേഷൻ 2023ൽ 18.16 ലക്ഷമായി ചുരുങ്ങി. മാതൃഭൂമിക്ക്‌ 2018ൽ 13.39 ലക്ഷമുണ്ടായിരുന്നത്‌ 2023ൽ 10 ലക്ഷമായി. സർക്കുലേഷൻ വൻതോതിൽ കുറഞ്ഞതിനാൽ രണ്ടു പത്രവും ഈ വർഷം എബിസിയിൽ കണക്കുസമർപ്പിച്ചിട്ടില്ല. മലയാള മനോരമയുടെ ചീഫ്‌ അസോഷ്യേറ്റ്‌ എഡിറ്റർ റിയാദ്‌ മാത്യു അടുത്തിടെയാണ്‌ എബിസിയുടെ ചെയർമാനായത്‌. ഇപ്പോൾ എബിസിയിലുള്ള ഏക മലയാള പത്രം ദേശാഭിമാനിയാണ്‌. വിവിധ പത്രങ്ങളുടെ 2018ലെയും 2024ലെയും സർക്കുലേഷൻ താരതമ്യം(ലക്ഷത്തിൽ): ടൈംസ്‌ ഓഫ്‌ ഇന്ത്യ: 30.29–-16.81 , ഹിന്ദുസ്ഥാൻ ടൈംസ്‌: 11.32–-6.08,  ദൈനിക്‌ ഭാസ്‌കർ(ഹിന്ദി): 43.2–-29.73 , ദൈനിക്‌ ജാഗരൺ: 34.1–-23.81,  ഡെയ്‌ലി തന്തി (തമിഴ്‌): 14.98–- 11.73, ആനന്ദബസാർ പത്രിക (ബംഗാളി): 10.75–-7.35, ഈനാട്‌ (തെലുഗു) 17.32–-13.16 (2023ലെ കണക്ക്‌), കോവിഡിനുമുൻപുള്ള നിലയിലേക്ക്‌ ദേശാഭിമാനി ഒഴികെയുള്ള ഒരു പത്രത്തിനും എത്താനായില്ല. കോവിഡ്‌ രൂക്ഷമായ 2020ലും 2021ലും എബിസി കണക്കെടുത്തിരുന്നില്ല. Read on deshabhimani.com

Related News