ദുരിതബാധിതർക്ക്‌ ദേശാഭിമാനിയുടെ കൈത്താങ്ങ്‌; 50 ലക്ഷം രൂപ കൈമാറി



തിരുവനന്തപുരം > വയനാട്‌ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ കൈത്താങ്ങുമായി ദേശാഭിമാനി. ജീവനക്കാരിൽ നിന്നും സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി ജനറൽ മാനേജർ കെ ജെ തോമസ് അറിയിച്ചു. 2018ലെ മഹാപ്രളയത്തിലും 2019ലെ കാലവർഷക്കെടുതിയിലും കോവിഡ്‌ കാലത്തുമെല്ലാം ദേശാഭിമാനി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകിയിരുന്നു. കോവിഡ്‌ വാക്‌സിൻ ചലഞ്ചും ജീവനക്കാർ ഏറ്റെടുത്തിരുന്നു. Read on deshabhimani.com

Related News