മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ ശബരിമല തീർത്ഥാടകൻ മരിച്ചു



പത്തനംതിട്ട > ശബരിമല തീർത്ഥാടകൻ മേൽപ്പാലത്തിൽ നിന്ന് ചാടി മരിച്ചു.  കർണാടക സ്വദേശി കുമാർ (40) ആണ്‌ മരിച്ചത്. മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ മുകളിൽ നിന്ന് ചാടിയത്. പരിക്കേറ്റ ഇയാളെ പമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സകൾക്കായി കോട്ടയത്തേക്ക് കൊണ്ടുപോകുന്നവഴി ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു. Read on deshabhimani.com

Related News