ഭിന്നശേഷി ജീവനക്കാർ അനിശ്ചിതകാല സമരത്തിന്‌



തിരുവനന്തപുരം > ഭിന്നശേഷി ദിനമായ ഡിസംബർ 23 മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ ഭിന്നശേഷി എംപ്ലോയീസ് കോ–- ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സൂപ്പർന്യൂമററി തസ്തിക ഏകീകരണം, സൂപ്പർന്യൂമററിയായി നിയമിതരായ ഭിന്നശേഷി ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ഒഴിവാക്കുക, സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ നിരാഹാരം നടത്തുകയെന്ന്‌  ഓൺലൈനായി ചേർന്ന യോഗത്തിൽ ഭിന്നശേഷി എംപ്ലോയീസ് കോ–- ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നജീബ് പറഞ്ഞു. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ എല്ലാ ഭിന്നശേഷി ജീവനക്കാരും ദുരിതാശ്വാസനിധിയിലേക്ക്‌ അഞ്ചു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും യോഗം തീരുമാനിച്ചു. സെക്രട്ടറി കെ ഗീത അധ്യക്ഷയായി. രക്ഷാധികാരി എ സി ഫ്രാൻസിസ്, ട്രഷറർ ഷിബു ശശി, ജോയിന്റ് സെക്രട്ടറി സജു, വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ, എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ലീന എസ് നായർ, എസ്‌ ലതകുമാരി, ജയന്തി, നൗഷാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News