ഹേമ കമ്മിറ്റിയിൽ 
പറഞ്ഞതിൽ കേസെടുക്കരുത്‌: മാല പാർവതി



തിരുവനന്തപുരം > ഹേമ കമ്മിറ്റിക്ക്‌ മുന്നിൽ സംസാരിച്ച കാര്യങ്ങളിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലാത്തതിനാലാണ്‌ എഫ്‌ഐആർ പിൻവലിക്കാൻ സുപ്രീംകോടതിയെ സമീപിച്ചതെന്ന്‌ നടി മാല പാർവതി. ഹേമ കമ്മിറ്റിക്ക്‌ മുന്നിൽ താനടക്കമുള്ളവർ നൽകിയത്‌ മൊഴിയല്ല, അക്കാദമിക താൽപര്യത്തോടെയുള്ള സംസാരമായിരുന്നെന്നും അവർ പറഞ്ഞു. കേസെടുക്കുകയെന്ന ലക്ഷ്യത്തോടെയല്ല കമ്മിറ്റിക്ക്‌ മുന്നിലെത്തിയത്‌. കമ്മിറ്റി പുറപ്പെടുവിക്കാനുള്ള ശുപാർശകൾക്ക്‌ വേണ്ടിയാണ്‌ സംസാരിച്ചത്–- മാല പാർവതി പറഞ്ഞു.   Read on deshabhimani.com

Related News