വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു



തൃപ്പൂണിത്തുറ > ക്ഷേത്രക്കുളത്തിൽ വീണ കൂട്ടുകാരനെ രക്ഷിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം പുല്ലുപറമ്പിൽ റൊജീഷ് ജേക്കബിന്റെ മകൻ റോൺ റൊജീഷ് (13) ആണ് മരിച്ചത്. പാവംകുളങ്ങര ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്ത് കാൽ  കഴുകാനിറങ്ങിയപ്പോൾ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാനായി ചാടിയ റോൺ മുങ്ങിപ്പോകുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിച്ചെങ്കിലും റോൺ മുങ്ങിപ്പോയത് അറിഞ്ഞില്ല. വിവരമറിഞ്ഞ്  തെരച്ചിൽ നടത്തി റോണിനെ പുറത്തെടുത്തപ്പോഴേയ്ക്കും മരിച്ചിരുന്നു. താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായർ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് റോൺ. മാതാവ് സൗമ്യ. സഹോദരൻ റെയാൻ. Read on deshabhimani.com

Related News