നിപാ കാലത്തും മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണ വിതരണം; ഡിവൈഎഫ്ഐക്ക് ബിഗ് സല്യൂട്ട് എന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്> കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപാ ഐസൊലേഷൻ വാർഡിൽ ഉൾപ്പടെ ഉച്ചഭക്ഷണം വിതരണം നൽക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തം മാതൃകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിപാ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയപ്പോഴാണ് ഈ പ്രവർത്തനം കാണാൻ ഇടയായതെന്നും ഐസോലേഷനിൽ ഉള്ളവർക്ക് ഡിവൈഎഫ്ഐ ഉച്ചഭക്ഷണം കൃത്യമായി നൽകുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണെന്നും മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് നിപായുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐക്ക് ബിഗ് സല്യൂട്ട്.. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ നൽകുന്ന ഹൃദയപൂർവ്വം ഉച്ച ഭക്ഷണ വിതരണ പരിപാടി ഇന്ന് കാണുകയുണ്ടായി. നിപാ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയപ്പോഴാണ് ഈ പ്രവർത്തനം കാണാൻ ഇടയായത്. ഐസോലേഷനിൽ ഉള്ളവർക്ക് ഡിവൈഎഫ്ഐ ഉച്ചഭക്ഷണം കൃത്യമായി നൽകുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണ്. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി മൂന്നുവർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഓരോ ദിവസവും 3500ലധികം പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 45,05168 പൊതിച്ചോറുകൾ വിതരണം ചെയ്തു. മാതൃകകൾ ഇല്ലാത്ത മാതൃകയാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണ പദ്ധതി. Read on deshabhimani.com