ഡിവൈഎഫ്‌ഐ പ്രതിഷേധസദസ്സ്‌ സംഘടിപ്പിച്ചു



കൊച്ചി ഭഗത്‌സിങ്ങിനെതിരായ ജമാഅത്തെ ഇസ്ലാമി പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പ്രതിഷേധസദസ്സ്‌ സംഘടിപ്പിച്ചു. തൃക്കാക്കരയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ പ്രതിഷേധസദസ്സ്‌ ഉദ്‌ഘാടനം ചെയ്തു. പെരുമ്പാവൂരിൽ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു, അങ്കമാലിയിൽ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, കളമശേരിയിൽ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, കോതമംഗലത്ത്‌ ജില്ലാ ട്രഷറർ കെ പി ജയകുമാർ, എറണാകുളത്ത്‌ ജില്ലാ ജോയി​ന്റ് സെക്രട്ടറി അമൽ സോഹൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. Read on deshabhimani.com

Related News