വയനാട്ടിലേക്ക് ആവശ്യവസ്‌തുക്കൾ ശേഖരിച്ച് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്; പങ്കാളിയായി നിഖില വിമലും
കണ്ണൂർ > ദുരന്തത്തിൽ തകർന്ന വയനാടിന് സഹായഹസ്‌തവുമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അത്യാവശ്യമായ സാധനങ്ങൾ ശേഖരിച്ച് തളിപ്പറമ്പിൽ നിന്നും പുറപ്പെട്ടിരുന്നു. ചലച്ചിത്രതാരം നിഖില വിമലും ഡിവൈഎഫ്ഐയുടെ സഹായദൗത്യത്തിൽ പങ്കാളിയായി എത്തി. ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ കൂട് പബ്ലിക് വായനശാല ഹാളിൽ വെച്ച് രാത്രി മുഴുവൻ തരംതിരിച്ച് ശേഷമാണ് വയനാട്ടിലേക്ക് കൊണ്ടു പോയത്. മുഴുവൻ സമയവും പ്രവർത്തനങ്ങൾക്കൊപ്പം നിഖില വിമലും രംഗത്തുണ്ടായിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ് മുഹാസ് സിപി, ട്രഷറർ പ്രജീഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം ഷോന സി കെ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബക്കറ്റ്, പാത്രങ്ങൾ, വെള്ളം, സാനിറ്ററി നാപ്കിൻസ്, കയർ, കുടിവെള്ളം, കുട്ടികളുടെ വസ്ത്രങ്ങൾ, തുണികൾ, ബെഡ്ഷീറ്റുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. ജില്ലാ ഭരണകൂടം വഴിയാണ് അവശ്യവസ്‌തുക്കൾ വിതരണം ചെയ്യുന്നത്. Watch Video- https://www.facebook.com/reel/7988043021279911 Read on deshabhimani.com