ഡിവൈഎഫ്ഐ യൂത്ത് പ്രൊഫഷണൽ മീറ്റ് ഒക്ടോബർ അഞ്ചിന്
തിരുവനന്തപുരം> പ്രൊഫഷണൽ മേഖലയിലെ യുവജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന അടിസ്ഥാനത്തിൽ യൂത്ത് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ അഞ്ചിന് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന മീറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ പ്രൊഫഷണൽ കോഴ്സുകൾ പൂർത്തീകരിച്ചവരും ഈ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും മീറ്റിൽ പങ്കുചേരും. ഈ മേഖലകളിലെ യുവജനങ്ങളുടെ സംസ്ഥാന തല സംഗമമായി മീറ്റ് മാറും. പ്രൊഫഷണൽ മേഖലയിൽ യുവജനങ്ങൾ അനുഭവിക്കുന്ന വിവിധങ്ങളായ വിഷയങ്ങൾ ഈ മീറ്റ് ചർച്ച ചെയ്യും. Read on deshabhimani.com