ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ഇന്ന്‌



കൽപ്പറ്റ > ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച ഡിവൈഎഫ്‌ഐ മേപ്പാടിയിൽ  മനുഷ്യച്ചങ്ങല തീർക്കും. ‘മോദീ, ഞങ്ങളും മനുഷ്യരാണ്‌’ എന്ന മുദ്രാവാക്യമുയർത്തി വൈകിട്ട്‌ നാലിനാണ്‌ യുവതയുടെ പ്രതിഷേധച്ചങ്ങല. മുന്നൂറിലധികം പേരുടെ ജീവനെടുത്ത ഉരുൾ ദുരന്തം നാലുമാസം പിന്നിട്ടിട്ടും അർഹമായ സഹായം അനുവദിക്കാത്ത കേന്ദ്ര വഞ്ചനയ്‌ക്ക്‌ എതിരെയാണ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം.  പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സഹായം വാഗ്ദാനംചെയ്‌ത്‌ വഞ്ചിക്കപ്പെട്ടവർ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌ എന്നിവരും കണ്ണികളാകും. Read on deshabhimani.com

Related News