സെക്രട്ടറിയറ്റിലെ 
ഇ ഫയൽ നീക്കം 
തകരാറിലായി



തിരുവനന്തപുരം സോഫ്‌റ്റ്‌വെയർ തകരാർ മൂലം  സെക്രട്ടറിയറ്റിലെ ഇ ഫയൽ നീക്കം സ്‌തംഭിച്ചു.  കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫൊർമാറ്റിക്‌ സെന്ററാണ്‌ സോഫ്‌റ്റ്‌വെയർ നിർമിച്ചത്‌. ചൊവ്വ രാവിലെ മുതൽ ഇ ഓഫീസ്‌ സോഫ്‌റ്റ്‌വെയർ തകരാറായിട്ടും പരിഹരിക്കാനോ  കാരണം കണ്ടെത്താനോ എൻഐസിക്ക്‌ കഴിഞ്ഞിട്ടില്ല. എൻഐസി സംസ്ഥാന ഘടകത്തിനോട്‌ സെക്രട്ടറിയറ്റ്‌ ഐടി വിഭാഗം വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയിട്ടില്ല. Read on deshabhimani.com

Related News