ഒച്ചിന്റെ ഭക്ഷ്യസാധ്യത പരിശോധിക്കണം: 
ഡോ. മുരളി തുമ്മാരുകുടി



പെരുമ്പാവൂർ > ആഫ്രിക്കൻ ഒച്ചിനെ ഭക്ഷണമാക്കാനുള്ള സാധ്യതയെപ്പറ്റി കൃഷിവകുപ്പ് പരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യത ലഘൂകരണവിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി ഫെയ്‌സ്‌ബുക് കുറിപ്പിൽ പറഞ്ഞു. ""കാർഷിക സർവകലാശാല ഒച്ച് ഹാക്കത്തോൺ നടത്തണം. ഒച്ചിൽ ഭക്ഷണയോഗ്യമല്ലാത്ത ഘടകങ്ങളുണ്ടോ? ഇല്ലെങ്കിൽ ഏതൊക്കെ മൂലകങ്ങളാണുള്ളത്. എന്ത് വിഭവങ്ങൾ ഉണ്ടാക്കാം എന്നിവ പരിശോധിക്കണം. ആഫ്രിക്കയിലും യൂറോപ്പിലും ജപ്പാനിലും വലിയ വിലകൊടുത്ത് ഇവയെ ഭക്ഷിക്കുന്നുണ്ട്‌. മൂന്നിടങ്ങളിൽനിന്നും ഒച്ചിനെ ഭക്ഷിച്ചിട്ടുണ്ട്‌.''–- അദ്ദേഹം കുറിച്ചു. Read on deshabhimani.com

Related News